ദില്ലിയില്‍ വിദ്യാര്‍ത്ഥി സമരം തുടരുന്നു
ദില്ലി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ദില്ലിയിലെ അഞ്ച് മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം വെള്ളിയാഴ്ചയും തുടരുന്നു.
വിദ്യാര്‍ത്ഥികളോട് അനുഭാവം പ്രകടിപ്പിച്ച് വ്യാഴാഴ്ച പണിമുടക്കിയ റസിഡന്റ് ഡോക്ടര്‍മാര്‍ ഇന്ന് ജോലിക്ക് ഹാജരായിട്ടുണ്ട്. കേന്ദ്രമാനവ വിഭവശേഷി മന്ത്രി അര്‍ജുന്‍സിംഗുമായി വ്യാഴാഴ്ചനടത്തിയ ചര്‍ച്ചക്കുശേഷം മെയ് 12വരെ സമരം നിര്‍ത്തിവെക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നുവെങ്കിലും ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും എതിര്‍പ്പു പ്രകടിപ്പിച്ചതിനെത്തുടരന്‍ന്ന് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.
വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സംവരണപ്രശ്നം ചര്‍ച്ചചെയ്യാന്‍ കഴിയില്ലെന്ന് മന്ത്രിയുടെ നിലപാടാണ് വിദ്യാര്‍ത്ഥികളെ ചൊടിപ്പിച്ചത്. അര്‍ജുന്‍ സിംഗ് ഒരു രാഷ്ട്രീയക്കാരനെപ്പോലെയാണ് തങ്ങളോട് സംസാരിച്ചതെന്നും തങ്ങള്‍ രാഷ്ട്രീയക്കാരല്ല വിദ്യാര്‍ത്ഥികളാണെന്നും സമരം നടത്തുന്നവര്‍ പറഞ്ഞു.
മത്രമല്ല വിവാദമായ സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ വ്യക്തമായ നിലപാടെടുക്കുന്നതുവരെ സമരം തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ഇപ്പോല്‍ സംവരണത്തിനെതിരെ ദില്ലിയില്‍ മാത്രം നടക്കുന്ന സമരം ഇന്ത്യയൊട്ടുക്കും വ്യാപിപ്പിച്ച് വന്‍ പ്രതിഷേധം നടത്തുമെന്നും വിദ്യാര്‍ത്ഥികള്‍ മുന്നറിയിപ്പുനല്‍കി.












Click it and Unblock the Notifications