കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ചേരിയില്‍ തീപ്പിടുത്തം: രണ്ടു കുട്ടികള്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന രണ്ട് ചേരിപ്രദേശങ്ങളില്‍ വെള്ളിയാഴ്ച പകല്‍ സമയത്തുണ്ടായ തീപിടുത്തത്തില്‍ രണ്ട് കുട്ടികള്‍ മരിക്കുകയും 300ഓളം കുടിലുകള്‍ കത്തിനശിക്കുകയും ചെയ്തു. നാലു വയസ്സുള്ള പെണ്‍കുട്ടിയും രണ്ട് വയസ്സു പ്രായമുളള ആണ്‍കുട്ടിയുമാണ് മരിച്ചത്.

കിഴക്കന്‍ ദില്ലിയില്‍ യമുനാനദിയുടെ തീരത്തുള്ള ചേരിയിലും തെക്കന്‍ ദില്ലിയിലെ ചേരിയിലുമാണ് രാവിലെ 11മണിയോടെ തീപിടുത്തമുണ്ടായത്. കിഴക്കന്‍ ദില്ലിയില്‍ നിയമം ലംഘിച്ചുകൊണ്ടു നിര്‍മ്മിച്ച കെട്ടിടങ്ങള്‍ അധികൃതര്‍ പൊളിച്ചുമാറ്റുന്നതിനിടയിലാണ് തീപിടുത്തമുണ്ടായത്. ഇവിടെയാണ് രണ്ടുകുട്ടികള്‍ മരിക്കുകയും 70കുടിലുകള്‍ കത്തിനശിക്കുകയും ചെയ്തത്.

യമുനാ തീരത്തുണ്ടായ തീപിടുത്തത്തില്‍ 250 കുടിലുകള്‍ കത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവം നടന്ന ഉടനെ അിശമന സേനയെത്തി തീയണച്ചതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞു.

ഏപ്രില്‍ മൂന്നിന് യമുനാതീരത്തെ ഒരു ചേരിയിലുണ്ടായ തീപിടുത്തത്തില്‍ ആറു പേര്‍ മരിക്കുകയും 600കുടിലുകള്‍ നശിക്കുകയുംചെയ്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X