പ്രമോദ് മഹാജന്റെ നിലയില്‍ മാറ്റമില്ല
മുംബൈ: സഹോദരന്റെ വെടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന ബിജെപി നേതാവ് പ്രമോദ് മഹാജന്‍ അപകടനില തരണം ചെയ്തിട്ടില്ലെന്നും ഡയാലിസിസ് തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ആരോഗ്യ സ്ഥിതിയില്‍ കാര്യമായ വ്യത്യാസമില്ലാത്തതില്‍ വെന്റിലേറ്ററില്‍നിന്ന് മാറ്റിയിട്ടില്ല. അതേസമയം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനുള്ള മരുന്നു കുറക്കാന്‍ കഴിഞ്ഞത് പ്രതീക്ഷക്കു വകനല്‍കുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
അബ്ഡോമിനല്‍ പ്രഷര്‍മോണിറ്റര്‍ എന്ന ഉപകരണം വ്യാഴാഴ്ച മഹാജന്റെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. വയറ്റില്‍ ആന്തരിക ശ്രവങ്ങള്‍ നിറഞ്ഞുണ്ടാകുന്ന സമ്മര്‍ദ്ദം തിരിച്ചറിയാനാണിത്. വയറ്റില്‍ ശസ്ത്രിക്രിയ ചെയ്ത ഭാഗം മൂടിവെക്കുന്ന പ്രത്യേക പ്ലാസ്റിക് ഷീറ്റ് ദിവസേന മാറ്റുന്നുണ്ട്.
അക്രമണം സംബന്ധിച്ചു മഹാജന്റെ ഭാര്യ രേഖ,മകന്‍ രാഹുല്‍, സഹോദരീ ഭര്‍ത്താവും ബിജെപി നേതാവുമായ ഗോപിനാഥ് മുണ്ടേ എന്നിവരില്‍നിന്ന് പൊലീസ് മൊഴിയെടുത്തു.












Click it and Unblock the Notifications