അസമില്‍ മലേറിയ ബാധിച്ച് 75 പേര്‍ മരിച്ചു
ലക്ഷ്മിപൂര്‍ (അസം): അസമില്‍ മലേറിയ ബാധിച്ചു മരിച്ചവരുടെ എണ്ണം 75ആയി. സംസ്ഥാനത്താകെ 335,000ആളുകള്‍ക്ക് മലേറിയ ബാധിച്ചിട്ടുണ്ടെന്ന് അസമിലെ ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ഏപ്രില്‍ മാസം തുടക്കത്തിലാണ് അസമില്‍ മലേറിയ പടര്‍ന്നു പിടിച്ചത്. രോഗം തലച്ചോറിനെ ബാധിച്ചതിനെത്തുടരന്നാണ് ഇതുവരെയുള്ള 75 മരണങ്ങളും ഉണ്ടായിരിക്കുന്നതെന്ന് അസം ആരോഗ്യ മന്ത്രി ഭൂമീന്ദര്‍ ബര്‍മന്‍ അറിയിച്ചു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെല്ലാം മിക്കവാറും രോഗബാധയുണ്ടെങ്കിലും മരണം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് അസമില്‍ മാത്രമാണ്. കിഴക്കന്‍ ജില്ലയായ ലക്ഷ്മിപൂരില്‍മാത്രം 30 ആളുകളാണ് മലേറിയബാധിച്ച് മരിച്ചത്. ജില്ലയില്‍ 150,000പേര്‍രോഗബാധിതരാണ്.
രോഗംപിടിപെട്ടാല്‍ പെട്ടന്നു തന്നെ ആരോഗ്യ വിദഗ്ദ്ധരെ സമീപിക്കുന്നതിനു പകരം മിക്കയാളുകളും മന്ത്രവാദവും ഗോത്രചികിത്സയും ചെയ്യുന്നതിനാലാണ് രോഗം മൂര്‍ഛിക്കുകുയം മരണം സംഭവിക്കുകയും ചെയ്യുകയാണെന്ന് അധികൃതര്‍ പറയുന്നു.
അസമിലെ ഗോത്രവര്‍ഗക്കാര്‍ക്കിടയിലാണ് ഈ പ്രവണതകൂടുതലായും കാണുന്നത്. മലേറിയക്കെതിരെ ബോധവത്കരണം നടത്താനും പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യാനുമുള്ളഏര്‍പ്പാടുകള്‍ ആരോഗ്യമന്ത്രാലയം ചെയ്തിട്ടുണ്ട്. ഇതു സ്വീകരിക്കാന്‍ ജനങ്ങള്‍ വിമുഖതകാണിക്കുന്നതാണ് സ്ഥിതി കൂടുതല്‍ ഗുരുതരമാകാന്‍ കാരണമെന്നും അധികൃതര്‍ പറയുന്നു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറെയും മലേറിയ സാധ്യതയുള്ള പ്രദേശമായാണ് കണക്കാക്കപ്പെടുന്നത്. പ്രതിവര്‍ഷം 500ഓളം ആളുകള്‍ മലേറിയബാധിച്ചു മരിക്കുന്നുവെന്ന് കണക്കുകള്‍പറയുന്നു. അസമില്‍ രോഗം അനിയന്ത്രിതമായതിനെത്തുടര്‍ന്ന് അയല്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്. ത്രപുര തുടങ്ങി സ്ഥലങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications