റായ്ബറേലിയില്‍ പ്രിയങ്ക തിരഞ്ഞടുപ്പ് ഏജന്റ്
റായ്ബറേലി: മെയ് എട്ടിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന റായ്ബറേലി ലോക് സഭാമണ്ഡലത്തില്‍ തന്റെ തിരഞ്ഞെടുപ്പ് ഏജന്റായി മകള്‍ പ്രയങ്കാ വധേരയെ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി ചുമതലപ്പെടുത്തി.
2004ലെ പൊതുതിരഞ്ഞെടുപ്പിലും സോണിയയുടെ തിരഞ്ഞെടുപ്പ് ഏജന്റ് പ്രയങ്കയായിരുന്നു. തൊട്ടടുത്ത മണ്ഡലമായ അമേഠിയിലെ എം പിയും മകനുമായ രാഹുല്‍ ഗാന്ധിയാണ് തിരഞ്ഞെടുപ്പ് മാനേജര്‍. രാഹുല്‍ ഇതിനിടെതന്നെ റായ്ബറേലിയില്‍ സോണിയക്കുവേണ്ടി പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
2004ലെ തിരഞ്ഞെടുപ്പില്‍ 2.4 ലക്ഷം വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിനാണ് സോണിയ ഇവിടെനിന്നും തിരഞ്ഞെടുക്കപ്പെട്ടത്.












Click it and Unblock the Notifications