Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് വന്‍പരാജയം നേരിടും: ശ്രീധരന്‍പിള്ള

തിരുവനന്തപുരം: കോഴിക്കോട്ട് ആര്‍ എസ് എസ് യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ യു ഡി എഫിനെ സഹായിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിമാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ സാധ്യതകളെ തകിടം മറിക്കാന്‍ യു ഡി എഫും മറ്റു ചില ത്രീവ്രവാദ സംഘടനകളും നടത്തുന്ന ഗൂഡാലോചനയുടെ ഭാഗമാണിത്.മാത്രമല്ല ഈ ഗൂഡാലോചനയില്‍ യു ഡി എഫിലെ ഉന്നതര്‍ക്ക് പങ്കുണ്ട്- ശ്രീധരന്‍ പിള്ള ആരോപിച്ചു.

ആര്‍ എസ് എസുകാര്‍ കോഴിക്കോട്ട് യോഗം ചേര്‍ന്നിട്ടില്ല. സംഘപരിവാറിന്റെ ഉന്നതനേതാക്കളൊന്നും കോഴിക്കോട്ടുണ്ടായിരുന്നില്ല-അദ്ദേഹം വ്യക്തമാക്കി. ഈ തിരഞ്ഞെടുപ്പ് യു ഡി എഫിന് കനത്ത പരാജയമായിരിക്കും. മാത്രമല്ല ഇത് കോണ്‍ഗ്രസ്സിന്റെ വാട്ടര്‍ലൂ ആയിരിക്കും.

യു ഡി എഫും എല്‍ ഡി എഫും രാജ്യദ്രോഹ ശക്തികളുമായാണ് കൂട്ടുകൂടിയിരിക്കുന്നത്. പി.പി. മുകുന്ദനെ ആര്‍ എസ് എസ് പ്രചാരകസ്ഥാനത്തുനിന്നും നീക്കിയ കാര്യം തനിക്കറിയില്ല. ബി ജെ പിയില്‍ ഗ്രൂപ്പിസമില്ല. സംഘടനാ സെക്രട്ടറി പത്രസമ്മേളനം നടത്താനോ പരസ്യമായി പ്രചാരണം നടത്താനോ പാടില്ലാത്തതിനാലാണ് അദ്ദേഹം പ്രചാരണരംഗത്തിറങ്ങി പ്രവര്‍ത്തിക്കാത്തത്. കര്‍ട്ടനുപിന്നില്‍ നിന്നു പ്രവര്‍ത്തിക്കാന്‍ നിയോഗിക്കപ്പെട്ടയാളാണ് അദ്ദേഹം -പിള്ള വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+