ജോസിയ കേസില്‍ പ്രതികള്‍ക്ക് തടവുശിക്ഷ
കോട്ടയം: സ്കൂള്‍ വിദ്യാര്‍ത്ഥിനി ജോസിയയെ ബസില്‍നിന്നും തള്ളിയിട്ട് അപകടപ്പെടുത്തിയ കേസില്‍ ബസ് ജീവനക്കാരായ രണ്ടുപേരെ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു.
കേസിലെ രണ്ടാം പ്രതി കണ്ടക്ടര്‍ അബ്ദുള്‍ അന്‍സാര്‍(28), മൂന്നാം പ്രതി ക്ലീനര്‍ ബെന്നി(28) എന്നിവര്‍ക്കാണ് കോട്ടയം അതിവേഗ കോടതി ജഡ്ജി കെ.ആര്‍.ജിനന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 308-ാം വകുപ്പു പ്രകാരം ശിക്ഷ വിധിച്ചത്.
തടവിനു പുറമെ ഇരുവരും അയ്യായിരം രൂപ പിഴയടക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രതികളില്‍ നിന്നു പിഴയായി ലഭിക്കുന്ന തുകയില്‍ 7500രൂപഅപടത്തില്‍ പരിക്കേറ്റ ജോസിയക്കു നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി ഡ്രൈവര്‍ ദാനിയേലിനെ(36) കുറ്റക്കാരനല്ല എന്നു കണ്ട് കോടതി വെറുതെ വിട്ടു.
2005 ഓഗസ്റ് 18ന് കോട്ടയം കാരിത്താസില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവദിവസം രാവിലെ കോട്ടയം-ഏറ്റുമാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പൊന്‍മാങ്കല്‍ ബസ്സില്‍ കയറാന്‍ ശ്രമിക്കവെ ക്ലീനര്‍ ബെല്ലടിക്കുകയും ചവിട്ടുപടിയില്‍നിന്ന ജോസിയയെ തള്ളിത്താഴെയിടുകയും ചെയ്തു. താഴെ വീണ ജോസിയ ചക്രത്തിനടിയില്‍ പ്പെടുകയും ഗുരുതരാവസ്ഥയില്‍ ഒരു മാസത്തോളം ചികിത്സയില്‍ക്കഴിയുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് പരിക്കേറ്റ ജോസിയയുള്‍പ്പെടെ18പേരെ വിസ്തരിച്ചു. എന്നാല്‍ ജോസിയയും അനുജത്തി ജോവാനും കൂറുമാറുകയും തന്നെ ആരും തള്ളിയിട്ടിട്ടില്ലെന്നും പ്രതികളെ അറിയില്ലെന്നും കോടതിയില്‍ മൊഴിനല്‍കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications