കമല സുരയ്യക്ക് വധഭീഷണി
കൊച്ചി: കുറ്റിപ്പുറത്തെ എല്‍ഡിഎഫ് സ്വതന്ത്രന്‍ കെ.ടി.ജലീലിന് പിന്തുണ പ്രഖ്യാപിച്ച എഴുത്തുകാരി കമല സുരയ്യക്ക് വധഭീഷണി. ഇതേ തുടര്‍ന്ന് പൊലീസ് അവര്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തി.
സുരയ്യക്ക് വധഭീഷണിയുമായി ടെലഫോണ്‍ സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയത്. ഒരു പ്രാദേശികപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സുരയ്യ ജലീലിന് പിന്തുണ പ്രഖ്യാപിച്ചത്.
ഭീഷണിയെ കുറിച്ച് സുരയ്യ പൊലീസിന് രേഖാമൂലം പരാതി നല്‍കിയിട്ടില്ല. തനിക്ക് ഭീഷണിയുണ്ടെന്ന് സുകുമാര്‍ അഴീക്കോടിനെയാണ് സുരയ്യ അറിയിച്ചത്. സുകുമാര്‍ അഴീക്കോട് ഇക്കാര്യം സിറ്റി പൊലീസ് കമ്മിഷണറെ അറിയിക്കുകയായിരുന്നു.












Click it and Unblock the Notifications