ദീപിക ഓഫീസിനു നേരെ അക്രമം
കോഴിക്കോട്: ദീപിക ദിനപ്പത്രത്തിന്റെ കോഴിക്കോട് ഓഫീസിനു നേരെ വ്യാഴാഴ്ച രാത്രി അക്രമം നടന്നു. രാത്രി എട്ടു മണിയോടെ ആയുധങ്ങളുമായെത്തിയ പത്തു പേരടങ്ങിയ അജ്ഞാതസംഘം സ്ഥാപനത്തിന്റെ ചില്ലുവാതിലുകളും റിസപ്ഷനും തല്ലിത്തകര്‍ക്കുകയായിരുന്നു.
ആക്രമണത്തില്‍ കംപ്യൂട്ടറുകളും ഫാക്സ്മെഷീനും തര്‍ന്നിട്ടുണ്ട്. ജീവനക്കാര്‍ക്ക് പരിക്കില്ല. ഓഫീസ് വസ്തുക്കള്‍ തല്ലിത്തകര്‍ത്തശേഷം അക്രമികള്‍ പെട്ടന്ന് സ്ഥാലം വിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാര്‍ത്തകളുമായി ബന്ധപ്പെട്ട് ദിവസവും ഫോണിലൂടെ ഭീഷണിസന്ദേശങ്ങള്‍ ലഭിക്കാറുണ്ടെന്ന് സ്ഥാപന വൃത്തങ്ങള്‍ അറിയിച്ചതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications