Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതിന് വര്‍ഗീയ പ്രീണന നയം: മുഖ്യമന്ത്രി

കണ്ണൂര്‍: വര്‍ഗീയ പ്രീണന നയവുമായാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും വികസനകാര്യങ്ങളുയര്‍ത്തിപ്പിടിച്ച് അവര്‍ക്ക് വോട്ടുനേടാനാവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകത്തില്‍ ബി ജെ പിയുമായിചേര്‍ന്നു ഭരിക്കുന്ന ജനതാദളും കഴിഞ്ഞ ലോക് സഭാതിരഞ്ഞെടുപ്പില്‍ ബി ജെ പി വോട്ടുനേടി ജയിച്ച പി.സി തോമസും ഇപ്പോള്‍ ഇടതുമുന്നണിക്കൊപ്പമാണ്. മാത്രമല്ല ഇവിടെ ബി ജെ പിയുടെ പിന്തുണ ലഭിക്കാനും ഇടതുനേതാക്കള്‍ ശ്രമിക്കുന്നു. മുഖ്യമന്ത്രി ആരോപിച്ചു.

കേരളത്തിന്റെ വികസനത്തിനും ഭാവിക്കും പ്രാധാന്യം കൊടുക്കാതെ ഇതുവരേയുള്ള എല്ലാ ആദര്‍ശങ്ങളും നയങ്ങളും കാറ്റില്‍പ്പറത്തിയാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇടതുമുന്നണിയുടെ ഭരണകാലത്ത് കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങള്‍കൊണ്ട് കേരളത്തിന്റെ പേരിനുതന്നെ കളങ്കം സംഭവിച്ചിരുന്നു.

എന്നാല്‍ അക്രമരഹിതവും സുതാര്യവുമായ ഭരണം കാഴ്ചവെക്കാന്‍ യു ഡി എഫ് സര്‍ക്കാറിനു കഴിഞ്ഞു. ഇക്കാര്യങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയില്ലെന്നും എക്സിറ്റ് പോള്‍ വഴി ജനവിധി വിലക്കുവാങ്ങാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+