രണ്ടാം ഘട്ട വോട്ടെടുപ്പ് ശനിയാഴ്ച

കൊച്ചി: രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ആറു ജില്ലകളിലെ പ്രചാരണം വ്യാഴാഴ്ച വൈകീട്ട് സമാപിച്ചു. വോട്ടെടുപ്പ് ശനിയാഴ്ച നടക്കും.

എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ 66 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 436 പേരാണ് സ്ഥാനാര്‍ഥികളായുള്ളത്. 1,06,88,621 പേര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും.

9768 ബൂത്തുകളാണ് പോളിംഗിനായി സജ്ജീകരിച്ചിട്ടുള്ളത്. 11,870 വോട്ടിംഗ്യന്ത്രങ്ങള്‍ ഉപയോഗിക്കും. വെള്ളിയാഴ്ച രാവിലെ മുതല്‍ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി.

പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍, മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടി, ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍, ബിജെപി നേതാവ് ഒ.രാജഗോപാല്‍ തുടങ്ങിയ പ്രമുഖനേതാക്കള്‍ രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നവരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+