കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാംഘട്ടതിഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  • By Staff
Google Oneindia Malayalam News

എറണാകുളം: കേരളത്തില്‍ ശനിയാഴ്ച നടക്കുന്ന രണ്ടാം ഘട്ടതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ഘട്ടതിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം ജില്ലയിലെ പ്രശ്നബാധിത പ്രദേശങ്ങളില്‍ നൂറോളം പൊലീസുദ്യോഗസ്ഥരും അര്‍ദ്ധസൈനികവിഭാഗങ്ങളും റൂട്ട് മാര്‍ച്ച് നടത്തി.

14 മണ്ഡലങ്ങളുള്ള എറണാകുളം ജില്ലയില്‍മാത്രമായി 12,000ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പു പ്രക്രിയക്കായി നിയോഗിക്കപ്പെട്ടിട്ടുള്ളത്. വെള്ളിയാഴ്ച കാലത്ത് 8മണിമുതല്‍ തിരഞ്ഞെടുപ്പുപകരണങ്ങല്‍ വിതരണം ചെയ്തു തുടങ്ങി. തമിഴ്നാട് ,മധ്യപ്രദേശ്,രാജസ്ഥാന്‍ എന്നിവിടങ്ങളിലെ പൊലീസുദ്യോഗസ്ഥരടക്കം ആകെ 4.500പൊലീസുദ്യോഗസ്ഥരെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ എ. മുഹമ്മദ് അറിയിച്ചു.

എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ,വയനാട് ജില്ലകളിലായി മൊത്തം 66മണ്ഡലങ്ങളിലാണ് ശനിയാഴ്ച രണ്ടാംഘട്ടതിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 436സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇതില്‍ 37 പേര്‍ സ്ത്രീകളാണ്. 1,06,88,621വോട്ടര്‍മാരാണ് രണ്ടാംഘട്ടത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുക. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലം വയനാട് ജില്ലയിലെ കല്പറ്റയാണ്. 11പേരാണ് ഇവിടെ ജനവിധി തേടുന്നത്. ഏറ്റവും കുറവ് ചേലക്കരയിലാണ് ആകെ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് ഇവിടെ മത്സരരംഗത്തുള്ളത്.

മൂന്ന് ഘട്ടങ്ങളിലായാണ് കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് . ഇതില്‍ ഒന്നാംഘട്ടം ഏപ്രല്‍ 22അവസാനിച്ചു മൂന്നാം ഘട്ടം മെയ് മൂന്നിന് നടക്കും. കേന്ദ്രത്തില്‍ യു പി എ സര്‍ക്കാറിന് പിന്തുണ നല്‍കുന്ന ഇടുതുപക്ഷ ജനാധിപത്യമുന്നണിയാണ് കേരളത്തില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ്സിന്റെ മുഖ്യശത്രു. കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച് വീണ്ടും ഭരണത്തിലേറുകയെന്നതാണ് ലക്ഷ്യം. കേന്ദ്രസര്‍ക്കാറിന്റെ യു എസ് അനൂകൂല നയങ്ങളാണ് രണ്ടാം ഘട്ടത്തില്‍ ഇടതുമുന്നണി പ്രധാന പ്രചാരണ വിഷയമാക്കിയത്. രണ്ടാം ഘട്ടത്തിലും ഇടതുമുന്നണിതന്നെയാണ് വിജയം നേടുകയെന്ന് സര്‍വ്വെകള്‍ വ്യക്തമാക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X