ചാവേറിനെ ശ്രീലങ്കന്‍ പൊലീസ് തിരിച്ചറിഞ്ഞു
കൊളംബോ: ഏപ്രില്‍ 25ന് ശ്രീലങ്കന്‍ സൈനിക ആസ്ഥാനത്ത് ചാവേര്‍ ആക്രമണം നടത്തിയ സ്ത്രീയെ പൊലീസ് തിരിച്ചറിഞ്ഞു. എല്‍ടിടിഇയുടെ ചാവേറായ അനുജ കുഗനെട്ടിയാണ് ഈ സ്ത്രീയെന്ന് പൊലീസ് അറിയിച്ചു.
ഇരുപത്തിയൊന്നുകാരിയായ അനുജ വാവുനിയ ജില്ലയിലെ പുവാരസകുളം സ്വദേശിയാണ്. ശരീരത്തില്‍ ഒളിപ്പിച്ച ബോംബുമായി സൈനിക ആസ്ഥാനത്തെത്തിയ അനുജ നടത്തിയ സ്ഫോടനത്തില്‍ അവരുള്‍പ്പെടെ പത്തോളം പേര്‍ മരിച്ചിരുന്നു. ആര്‍മി കമാന്റര്‍ക്ക് സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ആക്രമണവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് എല്‍ടിടിഇ അവകാശപ്പെട്ടതിനു പിന്നാലെയാണ് ചാവേറിനെ തിരിച്ചറിഞ്ഞത്.












Click it and Unblock the Notifications