സൗദിയില്‍ ബസപകടം: 28 പേര്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ ബസ് അപകടത്തില്‍ മലയാളികള്‍ അടക്കം 28 പേര്‍ മരിച്ചു. പതിനഞ്ചോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബസില്‍ എട്ടു മലയാളികളുണ്ടായിരുന്നതായി സംശയിക്കുന്നു.
മരിച്ചവരില്‍ ഒരു മലയാളിയെ തിരിച്ചറിഞ്ഞു. മലപ്പുറം ഇരുമ്പഴി സ്വദേശി കാസിം സഖാഫി(20) ആണ് മരിച്ചത്.
സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നും പുണ്യനഗരമായ മദീനയിലേക്ക് പോയ തീര്‍ത്ഥാടകരുടെ ബസ് വ്യാഴാഴ്ച രാത്രി സൗദി സമയം പതിനൊന്നരക്ക് ഒരു കനാലിലേക്ക് മറിയുകയായിരുന്നു. മദീന-മക്ക ദേശീയ പാതയിലെ റഹേലി എന്ന സ്ഥലത്തുവച്ചാണ് അപകടമുണ്ടായത്.
47 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications