ജനീവയില്‍ പുലികളും ലങ്കന്‍ സര്‍ക്കാരും ചര്‍ച്ച നടത്തിയേക്കും
ദില്ലി: ശ്രീലങ്കന്‍ സര്‍ക്കാരും എല്‍ടിടിഇയും ജനീവയില്‍ ചര്‍ച്ച നടത്തിയേക്കും. നേരത്തെ രണ്ടു തവണ ചര്‍ച്ച മാറ്റിവച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളോടെ നാല് വര്‍ഷമായി നിലനിന്നിരുന്ന വെടിനിര്‍ത്തല്‍ അവതാളത്തിനായതിനു ശേഷമാണ് രണ്ടാം വട്ട ചര്‍ച്ചക്കു തയ്യാറാണെന്ന് സര്‍ക്കാരും പുലികളും സൂചന നല്‍കിയത്.
ജനീവയില്‍ ഏപ്രില്‍ 19 മുതല്‍ 21 വരെ നടക്കേണ്ടിയിരുന്ന രണ്ടാം വട്ട ചര്‍ച്ച 24,25 തീയതികളിലേക്കായി മാറ്റിയിരുന്നു. ആ ദിവസങ്ങളിലും ചര്‍ച്ച നടന്നില്ല.
ഏപ്രില്‍ 25ന് ലങ്കന്‍ സൈനിക ആസ്ഥാനത്തു നടന്ന ചാവേര്‍ ആക്രമണവുമായി തങ്ങള്‍ക്കു ബന്ധമില്ലെന്നാണ് എല്‍ടിടിഇ പറയുന്നത്. എന്നാല്‍ എല്‍ടിടിഇയുടെ അവകാശവാദം അംഗീകരിക്കാന്‍ ലങ്കന്‍ സര്‍ക്കാര്‍ തയ്യാറല്ല.












Click it and Unblock the Notifications