കുറ്റിപ്പുറത്ത് ക്രമക്കേടുനടന്നു: കെ.ടി.ജലീല്‍
കുറ്റിപ്പുറം: രണ്ടാംഘട്ട പോളിംഗ് നടക്കുന്ന മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം നിയോജകമണ്ഡലത്തില്‍ വ്യാപകമായി ക്രമക്കേടുകള്‍ നടന്നതായി എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.ടി ജലീല്‍ ആരോപിച്ചു.
രണ്ടത്താണിയിലെ ഒരു ബൂത്തില്‍ തന്റെ പേരിനും ചിഹ്നത്തിനും നേരെ കറുത്ത സ്റിക്കര്‍ ഒട്ടിച്ചതായി ശ്രദ്ധയില്‍പ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കുറ്റിപ്പുറത്ത് കനത്ത പോളിംഗ് നടക്കുന്നതിനാല്‍ തനിക്ക് വിജയം ഉറപ്പാണെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.












Click it and Unblock the Notifications