Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാംഘട്ടം: കനത്ത പോളിംഗ്

കോഴിക്കോട്: സംസ്ഥാനത്ത് രണ്ടാംഘട്ടപോളിംഗ് നടന്ന ആറു ജില്ലകളില്‍കനത്ത പോളിംഗ് രേഖപ്പെടുത്തി. പാലക്കാട് ജില്ലയിലാണ് ഏറ്റവുംകൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറണാകുളത്തുമാത്രമാണ് പോളിംഗ് മന്ദഗതിയില്‍ നടന്നത്. നാലുമണിവരെ തൃശ്ശൂര്‍ 56.67, കോഴിക്കോട് 52.32, എറണാകുളം 52.78, വയനാട് 60 ,മലപ്പുറം 60,പാലക്കാട് 62 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം .

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിമണ്ഡലത്തിലെ ഒരു ബൂത്തില്‍ യന്ത്രം തകരാറിലായതിനെത്തുടര്‍ന്ന് വോട്ടിംഗ് തടസ്സപ്പെട്ടു. നാദാപുരത്ത് വോട്ടിംഗിനിടയില്‍ സ്ഫോടനം നടന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏറു പടക്കം കൊണ്ടുപോകുന്നതിനിടയിലാണ് സ്ഫോടനമുണ്ടായതെന്ന് പോലീസ് പറഞ്ഞു. നാദാപുരത്തെ കക്കം വള്ളിയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ പേരിനുനേരെ കറുത്ത സ്റിക്കര്‍ ഒട്ടിച്ചതു കണ്ടതിനെത്തുടര്‍ന്ന് പോളിംഗ് നിര്‍ത്തിവെച്ചു. ഇരു കക്ഷികളും റീപോളിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്. കൊടുവള്ളിയില്‍ ഉച്ചതിരിഞ്ഞ് പോളിംഗ് 55ശതമാനം കവിഞ്ഞിട്ടുണ്ട്. 2001ല്‍ 28 ശതമാനം മാത്രമെ ഇവിടെ വോട്ടിംഗ് രേഖപ്പെടുത്തിയിരുന്നുള്ളു.

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം മണ്ഡലത്തിലെ 94ാം നമ്പര്‍ ബൂത്തില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് പോലീസ് ലാത്തിവീശി. കുറ്റിപ്പുറത്തെതന്നെ ആതവനാട് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചയാളെ പിടികൂടി. തിരുനാവായയിലെ ബൂത്തില്‍ ഇരുമുന്നണികളിലെയും പ്രവര്‍ത്തകര്‍തമ്മില്‍ വാക്തര്‍ക്കമുണ്ടായെങ്കിലും പൊലീസിടപെട്ട് ശാന്തമാക്കി. കുറ്റിപ്പുറത്ത് ആരോപിക്കപ്പെട്ട സ്റിക്കര്‍ പ്രശ്നവും ഒത്തുതീര്‍ന്നു. സ്റിക്കര്‍ പതിച്ചയുടന്‍ കാണുകയും എടുത്തുകളയുകയും ചെയ്തതതിനാല്‍ തങ്ങള്‍ക്ക് പരാതിയില്ലെന്ന് ഇടുതുപക്ഷം അറിയിച്ചു.

മൂന്നുമണിവരെ 53 ശതമാനം പോളിംഗ്
3.50 പിഎം

തിരുവനന്തപുരം: രണ്ടാം ഘട്ടവോട്ടെടുപ്പില്‍ മൂന്നു മണിവരെ 53ശതമാനം വോട്ട് രേഖപ്പെടുത്തി. കോഴിക്കോട് 50, മലപ്പുറം 41, തൃശ്ശൂര്‍ 55, എറണാകുളം 48 എന്നിങ്ങനെയാണ് ജില്ലകളിലെ പോളിംഗ് ശതമാനം. കുറ്റിപ്പുറം, തിരൂര്‍, മങ്കട എന്നിവിടങ്ങളില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. എറണാകുളത്ത് പോളിംഗ് പൊതുവെ മന്ദഗതിയിലാണ്.

അങ്ങിങ്ങ് ചെറിയ തോതില്‍ സംഘര്‍ഷങ്ങളുണ്ടായെങ്കിലും ഉച്ചവരെയുള്ള വോട്ടിംഗ് പൊതുവേ സമാധാന പരമാണ്.

ഒരു മണി വരെ 38 ശതമാനം പോളിംഗ്
1.50 പിഎം

കൊച്ചി: സംസ്ഥാനത്തെ ആറ് ജില്ലകളിലായി നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ 38 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

എറണാകുളം : 29, തൃശൂര്‍ : 36, പാലക്കാട്: 36, മലപ്പുറം : 42, കോഴിക്കോട് : 35, വയനാട് : 38 എന്നിങ്ങനെയാണ് ഒരു മണി വരെയുള്ള പോളിംഗ് ശതമാനം.

12 മണി വരെ 28 ശതമാനം പോളിംഗ്
12.45 പിഎം

എറണാകുളം: സംസ്ഥാനത്തെ ആറ് ജില്ലകളിലായി നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി വരെ 28 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

കോഴിക്കോട്, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 30 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മലപ്പുറത്ത് 33ഉം വയനാട് 22ഉം എറണാകുളത്ത് 24ഉം ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.

ആദ്യത്തെ നാലര മണിക്കൂറില്‍ 26% പോളിംഗ്
12.20 പിഎം

എറണാകുളം: സംസ്ഥാനത്തെ ആറ് ജില്ലകളിലായി നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ശനിയാഴ്ച രാവിലെ 11.30 വരെ 26 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

എറണാകുളം : 20, തൃശൂര്‍ : 28, പാലക്കാട്: 28, മലപ്പുറം : 32, കോഴിക്കോട് : 26, വയനാട് : 19 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.

10.30 വരെ 20 ശതമാനം പോളിംഗ്
11.15 എഎം

എറണാകുളം: സംസ്ഥാനത്തെ ആറ് ജില്ലകളിലായി നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ശനിയാഴ്ച രാവിലെ 10.30 വരെ 21 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

എറണാകുളം : 20, തൃശൂര്‍ :25, പാലക്കാട്: 19, മലപ്പുറം: 24, കോഴിക്കോട്: 17, വയനാട് : 18 എന്നിങ്ങനെയാണ് പോളിംഗ് നിരക്ക്.

കേരളത്തില്‍ രണ്ടാം ഘട്ട പോളിംഗ് തുടങ്ങി

തിരുവനന്തപുരം: ആറ് ജില്ലകളിലെ 66മണ്ഡലങ്ങളിലേക്കുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ശനിയാഴ്ച രാവിലെ 7മണിക്കാരംഭിച്ചു. പോളിംഗ് തുടങ്ങി ആദ്യരണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മത്സരം നടക്കുന്ന മലമ്പുഴ,പാലക്കാട്, കൊടുവള്ളി,മങ്കട,കുറ്റിപ്പുറം മണ്ഡലങ്ങളില്‍ നല്ലപോളിംഗ് നടക്കുന്നുണ്ട്.

മന്ത്രിമാരായ എ.സുജനപാല്‍, ഡോമിനിക് പ്രസന്റേഷന്‍.എം.കെ മുനീര്‍. ഇബ്രാഹിം കുഞ്ഞ്, കെ.മുരളീധരന്‍,പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയപ്രമുഖര്‍ രാവിലെവെട്ടുരേഖപ്പെടുത്തി. എറണാകുളം,തൃശ്ശൂര്‍, പാലക്കാട്, മലപ്പുംറം കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് രണ്ടാം ഘട്ട പോളിംഗ് നടക്കുന്നത്.

പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍, ഡി ഐ സി (കെ)ലീഡര്‍ കെ.മുരളീധരന്‍, പി.കെ കുഞ്ഞാലിക്കുട്ടി(മുസ്ലിം ലീഗ് ) തുടങ്ങി എല്‍ ഡി എഫിലെയും യുഡി എഫിലെയും പ്രമുഖര്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നു. രണ്ടാംഘട്ട പോളിംഗ് അവസാനിക്കുന്നതോടെ കേരളത്തിലെ 125 മണ്ഡലങ്ങളില്‍ ജനവിധ ിപൂര്‍ത്തിയാകും.

മെയ് മൂന്നിന് മൂന്നാംഘട്ട തിരഞ്ഞെടുപ്പ് നക്കുന്ന കണ്ണൂര്‍,കാസര്‍കോഡ് ജില്ലകളില്‍ കാര്യമായ അട്ടിമറി പ്രതീക്ഷിക്കാത്തതിനാല്‍ ഇന്നത്തെ ജനവിധി ഇരു മുന്നണികള്‍ക്കും നിര്‍ണായകമായിരിക്കും. ഇന്ന് വോട്ടിംഗ് നടക്കുന്നതില്‍ 14 മണ്ഡലങ്ങള്‍ വീതമുള്ള എറണാകുളം,തൃശ്ശൂര്‍ ജില്ലകളിലാണ് ഇരുമുന്നണികളും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+