ശ്രീശാന്തിന് വോട്ടില്ല
കൊച്ചി: ക്രിക്കറ്റ്താരം ശ്രീശാന്ത് ഇത്തവണവോട്ടവകാശം വിനിയോഗിച്ചില്ല. വോട്ടര്‍പ്പട്ടികയില്‍ പേരില്ലാത്തതുകാരണം ഇരുപത്തിമൂന്നുകാരനായ ശ്രീശാന്ത് ഇതുവരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയിട്ടില്ല.
ശനിയാഴ്ച രണ്ടാംഘട്ട പോളിംഗ് നടക്കുന്ന എറണാകുളം ജില്ലയിലെ കോതമംഗലം നിയോജകമണ്ഡലത്തിലാണ് ശ്രീശാന്തിന്റെ വസതി. ക്രിക്കറ്റ് കളികള്‍ക്കും പരിശീലനങ്ങള്‍ക്കുമിടയില്‍ വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ സമയം കണ്ടെത്താനായില്ലെന്ന് ശ്രീശാന്ത് പറഞ്ഞു. ബാംഗ്ലൂരില്‍ സന്ദര്‍ശനത്തിലാണ് ശ്രീശാന്ത് ഇപ്പോള്‍.












Click it and Unblock the Notifications