സൗദി ബസപകടം: മരിച്ചവരില്‍ 5 മലയാളികള്‍
ദുബായ്: സൗദി അറേബ്യയില്‍ ജിദ്ദയില്‍ നിന്ന് മദീനയിലേക്ക് തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മരിച്ചവരില്‍ അഞ്ച് മലയാളികള്‍ ഉള്‍പ്പെടുന്നു.
മലപ്പുറം ഇരുമ്പുഴി ചാലില്‍ കിഴക്കേ തലാപ്പില്‍ കാസിം സഖാഫി (31), വളാഞ്ചേരി കൊളമംഗലം കോട്ടാനിപ്പുറത്ത് കളപ്പൂലാന്‍ അഷ്റഫ് (30), കോഴിക്കോട് ഫറൂഖ് കറുവന്‍തിരുത്തി ചെറുമാട്ടുമ്മല്‍ വേട്ടുവന്‍തൊടി ഉണ്ണിക്കോയ (42), വടകര പുതിയ ബസ് സ്റാന്റിന് സമീപം നിലൂഫര്‍ കോട്ടജില്‍ പി.വി.ഷമാസ്, ഈരാറ്റുപേട്ട ചോച്ചുപറമ്പില്‍ വടക്കേക്കര ഇബ്രാഹിമിന്റെ മകന്‍ ഷാജുദ്ദീന്‍ (33) എന്നിവരാണ് മരിച്ച മലയാളികള്‍.
മൂന്ന് ഇന്ത്യക്കാര്‍ കൂടി അപകടത്തില്‍ മരിച്ചിട്ടുണ്ട്. രണ്ട് മലയാളികളടക്കം നാലു പേര്‍ക്ക് പരിക്കേറ്റു. ബസിലുണ്ടായിരുന്ന 41 യാത്രക്കാരില്‍ 17 പേര്‍ ഇന്ത്യക്കാരാണ്.












Click it and Unblock the Notifications