അഫ്ഗാനിസ്ഥാനില്‍ ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയി
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സബൂള്‍ പ്രവിശ്യയില്‍ ഒരു ഇന്ത്യക്കാരെ താലിബാന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി.
ഹൈദരാബാദ് സ്വദേശി എ.സൂര്യനാരായണനെയാണ് താലിബാന്‍ തട്ടിക്കൊണ്ടുപോയതെന്ന് വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് അറിയിച്ചു.
ഷാജയ് ജില്ലയിലെ ഹസ്സന്‍ കരിദില്‍ നിന്നും തന്റെ ഡ്രൈവറോടൊപ്പമാണ് സൂര്യനാരായണനെ തട്ടിക്കൊണ്ടുപോയത്. അല്‍ മയ്യദ് എന്ന ബഹ്റിന്‍ കമ്പനിയിലാണ് സൂര്യനാരായണന്‍ ജോലി ചെയ്യുന്നത്. അഫ്ഗാനിസ്ഥാനില്‍ ടെലികോം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കമ്പനിയാണ് അല്‍ മയ്യദ്.
താലിബാന്‍ വക്താവ് യൂസഫ് അഹമ്മദി സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.
അഫ്ഗാന്‍ സര്‍ക്കാരിനെതിരെയും വിദേശികള്‍ക്കെതിരെയും ഈ വര്‍ഷം താലിബാന്‍ ആക്രമണം ശക്തിപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications