നേപ്പാള്‍: കൊയ്രാളയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച
കാഠ്മണ്ഡു: നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി ഗിരിജ പ്രസാദ് കൊയ്രാള ഏപ്രില്‍ 30 ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. കൊയ്രാളയുടെ അനാരോഗ്യത്തെ തുടര്‍ന്നാണ് വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന സത്യപ്രതിജ്ഞാചടങ്ങ് മാറ്റിവച്ചത്.
ശ്വാസകോശ സംബന്ധമായ രോഗമാണ് കൊയ്രാളയെ അലട്ടുന്നത്. അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ഡോക്ടര്‍മാരുടെ ഉപദേശ പ്രകാരം വിശ്രമിക്കുകയാണെന്നും നേപ്പാളി കോണ്‍ഗ്രസ് വക്താവ് അറിയിച്ചു.
നാലു വര്‍ഷത്തെ ഇടവേളക്കു ശേഷം വെള്ളിയാഴ്ച പാര്‍ലമെന്റ് ചേര്‍ന്നിരുന്നു. രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്ത് പാര്‍ലമെന്റ് പിരിഞ്ഞു.












Click it and Unblock the Notifications