ശ്രീലങ്കന്‍ സമാധാന ചര്‍ച്ച തുടരും
കൊളംബോ: ജനീവയില്‍ നടക്കുന്ന സമാധാന ചര്‍ച്ചയില്‍ തുടര്‍ന്നും പങ്കെടുക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാറും എല്‍ ടി ടി ഇയും സമ്മതം പ്രകടിപ്പിച്ചു.
എല്‍ ടി ടി ഇ യുടെ സെന്‍ട്രല്‍കമ്മറ്റി യോഗത്തിനുശേഷമാണ് ചര്‍ച്ചനടക്കുകയെന്നും ചര്‍ച്ചാതീയതി തീരുമാനിച്ചിട്ടില്ലെന്നും ശ്രീലങ്കന്‍ സമാധാനചര്‍ച്ചകളുടെ ഇടനിലക്കാരനായ നോര്‍വെ പ്രതിനിധി ജോണ്‍ ഹാന്‍സന്‍ ബവര്‍ അറിയിച്ചു. ഈയാഴ്ചയാദ്യം സ്വിറ്റ്സര്‍ലാന്റില്‍ നടക്കേണ്ടിയിരുന്നസമാധന ചര്‍ച്ച പുലികള്‍ പിന്മാറിയതിനെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു .
കഴിഞ്ഞയാഴ്ചയുണ്ടായ ചാവേറാക്രമണത്തെത്തുടര്‍ന്ന് പുലികള്‍ താമസിക്കുന്ന ഭാഗങ്ങളിലേക്കുള്ളറോഡ് ഗതാഗതം സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. ബവറുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് ഈ ഭാഗങ്ങളിലേക്കുള്ള ഗതാഗതം സര്‍ക്കാര്‍ പുന:സ്ഥാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications