പാകിസ്ഥാന്‍ ആണവ മിസൈല്‍ വിക്ഷേപിച്ചു
ഇസ്ലാമബാദ്: പാകിസ്ഥാന്‍ ശനിയാഴ്ച ആണവശേഷിയുള്ള ദീര്‍ഘദൂര മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു. പാകിസ്ഥാന്‍ സൈനികവൃത്തങ്ങളാണ് ഇക്കാര്യമറിയിച്ചത്.
ബാലിസ്റിക് മിസൈല്‍ ഹത്ഫ് (ഷാഹീന്‍-2) ആണ് വിക്ഷേപിച്ചത്. സാമ്പ്രദായികവും സാമ്പ്രദായികേതരവുമായ ആയുധങ്ങള്‍ വഹിക്കാവുന്ന ഈ മിസൈലിന് 2,500 കിലോമീറ്റര്‍ ദൂരത്തില്‍ എത്തിച്ചേരാനാവുമെന്ന് പാകിസ്ഥാന്‍ സൈനിക വൃത്തങ്ങള്‍ പ്രസ്താവനയില്‍ അറിയിച്ചു.
2005 മാര്‍ച്ചില്‍ മിസൈല്‍ വിക്ഷേപണം നടത്തിയിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സാങ്കേതികമേന്മ വരുത്തിയ പുതിയ മിസൈലാണ് ശനിയാഴ്ച വിക്ഷേപിച്ചതെന്നും പാക് സൈന്യം അറിയിച്ചു.












Click it and Unblock the Notifications