എല്‍ഡിഎഫിന് ഭൂരിപക്ഷമെന്ന് എക്സിറ്റ്പോള്‍
തിരുവനന്തപുരം: ആദ്യരണ്ടു ഘട്ടങ്ങളായി 125 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫിന് ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിച്ചതായി എക്സിറ്റ് പോള്‍ റിപ്പോര്‍ട്ട്.
ഇന്ത്യാവിഷന്‍, ഏഷ്യാനെറ്റ്, ജീവന്‍ടിവി എന്നിവയ്ക്കുവേണ്ടി സ്വകാര്യഏജന്‍സികളാണ് സര്‍വേ നടത്തിയത്. ശനിയാഴ്ച വോട്ടെടുപ്പ് നടന്ന 66 മണ്ഡലങ്ങളില്‍ 41 മുതല്‍ 49 സീറ്റ് വരെ എല്‍ഡിഎഫിന് ലഭിക്കുമെന്ന് ഏഷ്യാനെറ്റ് എക്സിറ്റ് പോള്‍ പറയുന്നു. യുഡിഎഫിന് 18 മുതല്‍ 25 സീറ്റ് വരെ ലഭിക്കും. ബിജെപിക്ക് സീറ്റൊന്നും ലഭിക്കില്ല. തിരഞ്ഞെടുപ്പ് നടന്ന മൊത്തം 125 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് 76 മുതല്‍ 88 സീറ്റുവരെ ലഭിക്കും. യുഡിഎഫിന് 36 മുതല്‍ 48 വരെ സീറ്റ് ലഭിക്കും.
ശനിയാഴ്ച നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് 47 സീറ്റുകള്‍ ലഭിക്കുമെന്ന് ഇന്ത്യാ വിഷന്‍ എക്സിറ്റ് പോള്‍ പറയുന്നു. ഐക്യമുന്നണിക്ക് 19 സീറ്റും. ബി.ജെ.പിക്ക് സീറ്റൊന്നും ലഭിക്കില്ല.
ജീവന്‍ ടിവി നടത്തിയ എക്സിറ്റ്പോളില്‍ ഇടതുമുന്നണി 50 മുതല്‍ 52 വരെ സീറ്റ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍ നേടുമെന്ന് പറയുന്നു. യുഡിഎഫിന് 14 മുതല്‍ 16 വരെ സീറ്റും ലഭിക്കും.












Click it and Unblock the Notifications