തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിവേചനം കാട്ടുന്നു: കാരാട്ട്
കാസര്‍കോട്: തിരഞ്ഞെടുപ്പ് കമ്മിഷന്‍ കേരളത്തോടും പശ്ചിമബംഗാളിവോടും വിവേചനം കാട്ടുന്നതായി സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും കാരാട്ട് പറഞ്ഞു.
ഏപ്രില്‍ 30 ഞായറാഴ്ച കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്.
കേരളത്തില്‍ മൂന്ന് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തിയതും പശ്ചിമബംഗാളില്‍ സംസ്ഥാന പൊലീസിനെ ഒഴിവാക്കി തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി കേന്ദ്ര പാരമിലിട്ടറി സൈന്യത്തെ നിയോഗിച്ചതും വിവേചനത്തിന്റെ ഭാഗമാണെന്ന് കാരാട്ട് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications