മൂന്നാം ഘട്ടം: പ്രചാരണം തിങ്കളാഴ്ച തീരും
കണ്ണൂര്‍: സംസ്ഥാന നിയമസഭയിലേക്ക് നടക്കുന്ന മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചാരണം മെയ് ഒന്ന് തിങ്കളാഴ്ച വൈകിട്ട് അവസാനിക്കൂം.
മെയ് മൂന്നിനാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കണ്ണൂരില്‍ 10 മണ്ഡലങ്ങളും കാസര്‍കോട്ട് അഞ്ച് മണ്ഡലങ്ങളുമാണുള്ളത്. 140 സീറ്റില്‍ 125ല്‍ ഇതിനകം തിരഞ്ഞെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്.
കണ്ണൂരില്‍ ആകെയുള്ള 1502 ബൂത്തുകളും പ്രശ്നബാധിത പോളിംഗ് കേന്ദ്രങ്ങളായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയില്‍ 235 ബൂത്തുകള്‍ അതീവ പ്രശ്നബാധിത ബൂത്തുകളാണ്. കാസര്‍കോട്ടെ 778ല്‍ 128 ബൂത്തുകളും അതീവ ജാഗ്രതാ വിഭാഗത്തില്‍ പെടുത്തിയിട്ടുണ്ട്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതീവ സുരക്ഷാ സന്നാഹങ്ങളാണ് ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 9,000 പൊലീസുകാരെയാണ് കണ്ണൂര്‍ ജ-ില്ലയില്‍ നിയമിച്ചിട്ടുള്ളത്. ഒരു ബൂത്തില്‍ കുറഞ്ഞത് അഞ്ച് പൊലീസുകാരെങ്കിലും സുരക്ഷയ്ക്കായി വേണമെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്.
നിരീക്ഷണത്തിനായി കണ്ണൂരില്‍ 600 ഉം കാസര്‍കോട്ട് 400 ഉം ഡിജ-ിറ്റല്‍ ക്യാമറകളാണ് സ്ഥാപിക്കുന്നത്.












Click it and Unblock the Notifications