രണ്ടാം ഘട്ടത്തില്‍ 70 ശതമാനം പോളിംഗ്
കൊച്ചി: നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ 70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ആറു ജില്ലകളിലെ 66 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. ആറു തെക്കന്‍ ജില്ലകളില്‍ നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 69.78 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
എറണാകുളം-69.79, തൃശൂര്‍-68, പാലക്കാട്-68.45, മലപ്പുറം-71.60, കോഴിക്കോട്-66.25, വയനാടം-70.71 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.












Click it and Unblock the Notifications