കൊയ്രാള നേപ്പാള്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
കാഠ്മണ്ഡു: നേപ്പാള്‍ കോണ്‍ഗ്രസ് നേതാവം ഗിരിജ പ്രസാദ് കൊയ്രാള നേപ്പാള്‍ പ്രധാനമന്ത്രിയായി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തു.
കാഠ്മണ്ഡുവിലെ നാരായണ്‍ഹിതി റോയല്‍ പാലസില്‍ ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിലാണ് എണ്‍പത്തിനാലുകാരനായ കൊയ്രാള അധികാരമേറ്റത്. നേപ്പാള്‍ രാജാവ് കൊയ്രാളക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
കൊയ്രാളയുടെ അനാരോഗ്യം മൂലം വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ് ഞായറാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
കൊയ്രാള 15 അംഗ മന്ത്രിസഭ രൂപീകരിക്കും. ഞായറാഴ്ച അദ്ദേഹം പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും.












Click it and Unblock the Notifications