പുലികള്‍ തമ്മില്‍ ഏറ്റുമുട്ടി 18 മരണം
കൊളംബോ: കിഴക്കന്‍ ശ്രീലങ്കയില്‍ കരുണ വിഭാഗത്തിനെതിരെ തമിഴ് പുലികള്‍ നടത്തിയ ശക്തമായ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേറ്റു.
കേണല്‍ കരുണയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ വേലികണ്ട വനത്തിലെ ഒരു താവളം എല്‍ടിടിഇ തകര്‍ത്തു. ഏറ്റുമുട്ടലില്‍ കരുണ വിഭാഗത്തിലെ 10 പേരും എല്‍ടിടിഇ ഔദ്യോഗികപക്ഷത്തെ എട്ടു പേരുമാണ് കൊല്ലപ്പെട്ടത്. അതേ സമയം എല്‍ടിടി അനുകൂല വെബ്സൈറ്റായ തമിഴ്നെറ്റ്.കോം കരുണ വിഭാഗത്തിലെ 15 പേര്‍ കൊല്ലപ്പെട്ടതായി അവകാശപ്പെട്ടു.
ഏറ്റുമുട്ടില്‍ 45 മിനുട്ടോളം നീണ്ടുനിന്നു. കരുണ വിഭാഗത്തിന് അനുകൂലമായി സൈന്യം വെടിവയ്പ് നടത്തിയതായി എല്‍ടിടിഇ ആരോപിച്ചു. ആരോപണം സൈനികവൃത്തങ്ങള്‍ നിഷേധിച്ചു.












Click it and Unblock the Notifications