സൗദി ബസപകടം: മരിച്ചവരില്‍ ഒരു മലയാളി കൂടി
ജിദ്ദ: വ്യാഴാഴ്ച സൗദിയിലുണ്ടായ ബസപകടത്തില്‍ മരിച്ചവരില്‍ ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം ആറായി.
25 പേരാണ് അപകടത്തില്‍ മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ 28 ആണെന്നായിരുന്നു ആദ്യറിപ്പോര്‍ട്ട്.
ബസപകടത്തില്‍ മരിച്ച 11 ഇന്ത്യക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടു പേരെ കുറിച്ച് ഇനിയും വിവരം ലഭിക്കാനുണ്ട്.
ചികിത്സയില്‍ കഴിയുന്ന നാല് പേര്‍ ഇന്ത്യക്കാരാണ്. ഇവരില്‍ രണ്ടു പേര്‍ മലയാളികളാണ്. മമ്പാട് സ്വദേശി സൈയ്ത് മുഹമ്മദ് തങ്ങള്‍, ഇരുമ്പുഴി സ്വദേശി സൈതലവി എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്.












Click it and Unblock the Notifications