ഇന്ത്യന്‍ എഞ്ചിനീയറെ താലിബാന്‍ വധിച്ചു
ദില്ലി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ എഞ്ചിനീയര്‍ കെ.സൂര്യനാരായണനെ കൊലപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചു.
സൂര്യനാരായണന്റെ മൃതദേഹം ഖാണ്ഡഹാറിലാണ് കണ്ടെത്തിയ്. സൂര്യനാരായണനെ വധിച്ചതായി താലിബാന്‍ അറിയിച്ചിരുന്നു.
ഞായറാഴ്ച പ്രാദേശിക സമയം വൈകീട്ട് ആറു മണിക്കുള്ളില്‍ എല്ലാ ഇന്ത്യക്കാരും അഫ്ഗാനിസ്ഥാന്‍ വിട്ടുപോയില്ലെങ്കില്‍ ഇന്ത്യന്‍ എഞ്ചിനീയറെ കൊല്ലുമെന്ന് താലിബാന്‍ ഭീഷണി മുഴക്കിയിരുന്നു. സൂര്യനാരായണന്‍ ഒരു അമേരിക്കന്‍ ചാരനാണെന്നാണ് താലിബാന്‍ ആരോപിച്ചിരുന്നത്.












Click it and Unblock the Notifications