കശ്മീരിലെ ദോദയില്‍ 22 പേരെ ഭീകരര്‍ വധിച്ചു
ജമ്മു: ജമ്മു കശ്മീരിലെ ദോദ ഗ്രാമത്തിലെ പഞ്ച്ദോബി, താവ ഗ്രാമങ്ങളില്‍ 22 പേരെ ഭീകരര്‍ കൊലപ്പെടുത്തി. അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ലഷ്കര്‍ ഇ തോയിബയില്‍ പെട്ട തീവ്രവാദികളാണ് ഗ്രാമവാസികള്‍ക്കു നേരെ വെടിവയ്പുനടത്തിയത്. മെയ് ഒന്ന് തിങ്കളാഴ്ച പുലര്‍ച്ച രണ്ടു മണിയോടെയായിരുന്നു ആക്രമണം.
ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ഒരു വിമുക്ത ഭടനാണ് സംഭവത്തെ കുറിച്ച് പൊലീസിനെ അറിയിച്ചത്. കൊല്ലപ്പെട്ടവരില്‍ ഗ്രാമത്തലവന്റെ കുടുംബവും ഉള്‍പ്പെടുന്നു.
കഴിഞ്ഞ രാത്രി ഉധംപൂര്‍ ജില്ലയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോല നാല് ഗ്രാമീണരെ വധിച്ചിരുന്നു. 11 പേരെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. രണ്ടു പേരെ വെറുതെവിട്ടു. ബാക്കിയുള്ള അഞ്ച് പേരെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.












Click it and Unblock the Notifications