നട്വറും ജഗത്തും നോട്ടീസിന് മറുപടി നല്‍കി
ദില്ലി: വോള്‍കര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് അന്വേഷിക്കുന്ന പഥക് കമ്മിറ്റിയുടെ രണ്ടാമത്ത നോട്ടീസിന് മുന്‍ വിദേശകാര്യമന്ത്രി നട്വര്‍സിംഗും മകന്‍ ജഗത്സിംഗും മറുപടി നല്‍കി.
അന്വേഷണം വേഗത്തിലാക്കണമെന്ന് മറുപടിയില്‍ ഇരുവരും ആവശ്യപ്പെട്ടു. ഇറാഖിന്റെ ഭക്ഷണത്തിന് പകരം എണ്ണ ഇടപാടുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് മറുപടിയില്‍ ആവര്‍ത്തിച്ചിട്ടുണ്ട്.
ഫിബ്രവരിയില്‍ വോള്‍കര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയപ്പോള്‍ അതില്‍ തന്റെ പേരില്ലായിരുന്നുവെന്നും ഇറാഖിലെ അല്‍-മിദ പത്രം ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനു ശേഷമാണ് റിപ്പോര്‍ട്ടില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയതെന്നും നട്വര്‍സിംഗ് മറുപടിയില്‍ വ്യക്തമാക്കി. താന്‍ വിദേശകാര്യമന്ത്രിയായതിനു ശേഷമാണ് തന്റെ പേര് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതെന്നും നട്വര്‍സിംഗ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications