ശങ്കരരാമന്‍ കൊലക്കേസ് വിചാരണ സ്റേ ചെയ്തു
ദില്ലി: കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതി മുഖ്യപ്രതിയായ ശങ്കരരാമന്‍ കൊലക്കേസിലെ വിചാരണ സുപ്രിം കോടതി സ്റേ ചെയ്തു.
ഇനി ഒരു ഉത്തരവുണ്ടാകുന്നതു വരെ കേസിന്റെ വിചാരണ നടപടികള്‍ തുടരരുതെന്ന് സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. പോണ്ടിച്ചേരിയില്‍ വിചാരണ നടക്കുന്ന കേസില്‍ തമിഴ്നാട് സര്‍ക്കാരിന്റെ പ്രോസിക്യൂട്ടര്‍ വാദം തുടരുന്നത് അനുവദിച്ച മദ്രാസ് ഹൈക്കോടതി വിധിയ്ക്കെതിരെ കാഞ്ചി ശങ്കരാരാചാര്യര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ ഉത്തരവുണ്ടായത്.
പോണ്ടിച്ചേരിയില്‍ കേസ് നടത്തേണ്ട കാര്യം തമിഴ്നാടിനില്ലെന്നും പോണ്ടിച്ചേരിയില്‍ വിചാരണ നടക്കുന്ന കേസില്‍ പ്രോസിക്യൂട്ട് ചെയ്യുന്ന സംസ്ഥാനം തമിഴ്നാടല്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. കേസില്‍ ജൂലൈ നാലിന് തുടര്‍വാദം കേള്‍ക്കും.












Click it and Unblock the Notifications