വഡോദരയില്‍ സംഘര്‍ഷം: രണ്ടു മരണം
അഹമ്മദാബാദ്: വഡോദരയിലെ പുരാതന ദര്‍ഗ പൊളിക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്കം പരിക്കേറ്റു.
ചമ്പാരന്‍ ഗേറ്റിലെ 250 വര്‍ഷം പഴക്കമുള്ള ദര്‍ഗ പൊളിക്കുവാനുള്ള വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നീക്കമാണ് സംഘര്‍ഷത്തിനു വഴിവച്ചത്. സംഘര്‍ഷം നേരിടാന്‍ പൊലീസ് അഞ്ച് റൗണ്ട് വെടിവച്ചു. 25 റൗണ്ട് കണ്ണീര്‍വാതകവും പ്രയോഗിച്ചു.
അക്രമാസക്തരായ ജനക്കൂട്ടം ദര്‍ഗ പൊളിക്കാനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചു. ജനക്കൂട്ടം നടത്തിയ കല്ലേറില്‍ ഒരു പൊലീസുകാരനും പരിക്കേറ്റു.
ഗതാഗത തടസമുണ്ടാക്കുന്നുവെന്ന പേരിലാണ് ദര്‍ഗ പൊളിക്കാന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. അതേ സമയം ദര്‍ഗ പൗരാണിക കേന്ദ്രമായി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.












Click it and Unblock the Notifications