ഓഹരി സൂചിക 232 പോയിന്റ് ഉയര്‍ന്നു
മുംബൈ: ഓഹരി സൂചികയിലെ കുതിച്ചുകയറ്റം ഈയാഴ്ചയും തുടരുന്നു. ചൊവ്വാഴ്ച ആദ്യത്ത അരമണിക്കൂര്‍ വ്യാപാരത്തിനുള്ളില്‍ സൂചിക 232.88 പോയിന്റ് ഉയര്‍ന്ന് പുതിയ ഉയരത്തിലെത്തി.
ശനിയാഴ്ച 191 പോയിന്റ് ഉയര്‍ന്ന സൂചിക ചൊവ്വാഴ്ച 12,103.78 പോയിന്റ് എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് സൂചിക ഉയര്‍ന്ന് 12,217.77 പോയിന്റിലെത്തി. നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക 54.50 പോയിന്റ് ഉയര്‍ന്ന് 3612.05 എന്ന പുതിയ ഉയരത്തിലെത്തി.
ബ്ലൂചിപ്പ് ഓഹരികള്‍ വന്‍തോതില്‍ നിക്ഷേപകര്‍ വാങ്ങിക്കൂട്ടുന്നതാണ് സൂചികയിലെ കുതിച്ചുചാട്ടത്തിനു പിന്നില്‍. ഡോ.റെഡ്ഢി, റിലയന്‍സ് കമ്യൂണിക്കേഷന്‍, ഇന്ത്യാബുള്‍സ് ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, ബജാജ് ഓട്ടോ, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി ഉദ്യോഗ്, ടാറ്റ സ്റീല്‍, ഒഎന്‍ജിസി, ഇന്‍ഫോസിസ് ടെക്നോളജീസ്, സത്യം കമ്പ്യൂട്ടേഴ്സ് തുടങ്ങിയ കമ്പനികള്‍ നേട്ടമുണ്ടാക്കി.












Click it and Unblock the Notifications