ബുദ്ദിയ ഏറ്റവും പ്രായം കുറഞ്ഞ മാരത്തോണ്‍ ഓട്ടക്കാരന്‍
ഭുവനേശ്വര്‍: ഏഴുമണിക്കൂറും രണ്ട് മിനിറ്റുംകൊണ്ട് 65 കിലോമീറ്റര്‍ ദൂരം താണ്ടി നാലുവയസ്സുകാരന്‍ ബുദ്ദിയ സിംഗ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മാരത്തോണ്‍ ഓട്ടക്കാരനെന്ന ലോകറെക്കോര്‍ഡ് സ്വന്തമാക്കി. ഈ റെക്കോഡോടെ ലിംക ബുക് ഒഫ് റെക്കോഡ്സില്‍ ബുദ്ദിയ സ്ഥാനം കണ്ടെത്തി.
ഭുവനേശ്വറില്‍ നിന്ന് പുരിവരെയുള്ള 70 കിലോമീറ്റര്‍ ലക്ഷ്യമാക്കിയാണ് കൊച്ചു ബുദ്ദിയ ദൗത്യമാരംഭിച്ചത്. ഏഴ് മണിക്കൂറും രണ്ടുമിനിറ്റുംകൊണ്ട് 65 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ശ്വാസതടസ്സമനുഭവപ്പെട്ട ബുദ്ദിയ ഡോക്ടറുടെനിര്‍ദ്ദേശപ്രകാരം മാരത്തോണ്‍ നിര്‍ത്തുകയായിരുന്നു. ദൗത്യം പൂര്‍ത്തിയാക്കിയ ബുദ്ദിയയെ സ്വീകരിക്കാന്‍ സംസ്ഥാന സ്പോര്‍ട്സ് മന്ത്രി ദെബാശിശ് നായ്കും പുരിയിലെത്തിയിരുന്നു.
ചെറിയ പ്രായത്തിനുള്ളില്‍ മകന്‍ സ്വന്തമാക്കിയ നേട്ടം വിലപ്പെട്ടതാണെന്ന് ബുദ്ദിയയുടെ അമ്മ സുകാന്തി സിംഗ് പറഞ്ഞു. റെക്കോര്‍ഡിനൊപ്പം ബുദ്ദിയയെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും ലിംകാ ബുക്ക് ഒഫ് റെക്കോര്‍ഡ്സില്‍ ഉള്‍പ്പെടുത്തുമെന്ന് ലിംകാ ബുക്ക് അസിസ്റന്റ് എഡിറ്ററായ അമ്രീന്‍ ടൂര്‍ അറിയിച്ചു.
ഇതിനുമുമ്പ് പലതവണ ഒറീസ്സയിലും പുറത്തുമായി കുറഞ്ഞ സമയത്തിനുള്ളില്‍ മികച്ച ദൂരം കണ്ടെത്താന്‍ ബുദ്ദിയക്കു കഴിഞ്ഞിരുന്നു. എന്നാല്‍ ഔദ്യോഗിക മത്സരങ്ങളിലൊന്നും പങ്കെടുക്കാന്‍ തന്റെ പ്രായക്കുറവ് ബുദ്ദിയയെ അനുവദിക്കുന്നില്ല.












Click it and Unblock the Notifications