ശിവരാജ് പാട്ടില്‍ കശ്മീര്‍ സന്ദര്‍ശിക്കും
ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ ചൊവ്വാഴ്ച കാശ്മീര്‍ സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് തീവ്രവാദി ആക്രമണങ്ങളിലായി സംസ്ഥാനത്ത് 35 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് പാട്ടിലിന്റെ കാശ്മീര്‍ സന്ദര്‍ശനം.
സന്ദര്‍ശനവേളയില്‍ കശ്മീര്‍ മുഖ്യമന്ത്രിയുമായും സുരക്ഷാഉദ്യോഗസ്ഥരുമായും തീവ്രവാദി ആക്രമണങ്ങളെ സംബന്ധിച്ച് മന്ത്രി ചര്‍ച്ചനടത്തും. ആക്രമണങ്ങളില്‍ പരിക്കേറ്റവര്‍ കഴിയുന്ന ജമ്മു മെഡിക്കല്‍ കോളജും മന്ത്രി സന്ദര്‍ശിക്കും. കഴിഞ്ഞയാഴ്ച അവസാനമുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ദോദയില്‍ 22പേരും ഉധംപൂരില്‍ 13 പേരുമാണ് കൊല്ലപ്പെട്ടത്.
ദോദയിലെ ആക്രമണത്തിനു പിന്നില്‍ ലഷ്കര്‍ ഇ തോയ്ബ പ്രവരത്തകരാണെന്ന് സംശയിക്കപ്പെടുന്നുണ്ട്. ആക്രമണത്തില്‍ പ്രതിഷേധിച്ച് ദോദയില്‍ ഇന്ന് ബി ജെ പി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. ഹുറീയത്ത് നേതാക്കളുമായി ചര്‍ച്ചനടത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തീരുമാനിച്ചതിനുപിന്നാലെയാണ് കാശ്മീരില്‍ അക്രമങ്ങളുണ്ടായത്.












Click it and Unblock the Notifications