വഡോദര സംഘര്‍ഷം: മരണം അഞ്ചായി
വഡോദര: വഡോദരയിലെ പുരാതന ദര്‍ഗ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ചയും അക്രമം തുടരുന്നു. ചൊവ്വാഴ്ച രാവിലെ ഏറ്റുമുട്ടലിനെത്തുടര്‍ന്നുണ്ടായ പൊലീസ് വെടിവെയ്പില്‍ ഒരാള്‍ മരിച്ചു. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ അറിയച്ചു.
ഇതോടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. മോട്ടി വോഹ്റവാഡ് പ്രദേശത്ത് പുലര്‍ച്ചെ രണ്ട് മണിക്കുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്നാണ് അക്രമസാക്തരായ ജനക്കൂട്ടത്തിനുനേരെ പോലിസ് വെടിയുതിര്‍ത്തത്.
തുടര്‍ന്ന് സ്ഥിതി ശാന്തമായെങ്കിലും റൗപുര, പനിഗട്ട്,വാഡി, കരേലിബാഗ് പ്രദേശങ്ങളില്‍ രണ്ടുമണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications