ഉത്തരാഞ്ചലില്‍ പേപ്പര്‍മില്ലില്‍ സ്ഫോടനം: 10മരണം
ലക്നൗ: ഉത്തരാഞ്ചലിലെ കാശിപൂരില്‍ ഒരു പേപ്പര്‍ മില്ലില്‍ തിങ്കളാഴ്ച വൈകീട്ടുണ്ടായ തീപിടുത്തത്തില്‍ 10പേര്‍ കൊല്ലപ്പെട്ടു. ഒമ്പതു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
മില്ലിലുണ്ടായരുന്ന സോഡിയം ക്ലോറൈഡ് ടാങ്ക് പൊട്ടിത്തെറിച്ചതാണ് തീപടര്‍ന്നു പിടിക്കാന്‍ കാരണമായത്. പൊട്ടിത്തെറിയെത്തുടര്‍ന്ന് മില്ലിന്റെ ഒരു ഭാഗത്താണ് തീപിടിച്ചത്. സംഭവസമയത്തത് കെട്ടിടത്തിനുള്ളില്‍ നൂറോളം പേര്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി എന്‍.ഡി.തിവാരി ഉത്തരവിട്ടു. അപകടത്തിനിരയായവര്‍ക്ക് അടിയന്തിരമായി സഹായധനം വിതരണം ചെയ്യാന്‍ മില്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് മില്ലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിട്ടുണ്ട്.












Click it and Unblock the Notifications