Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യയുടെ ഭാര്യയെന്ന് മറ്റൊരു യുവതി

ഹൈദരാബാദ്: അഫ്ഗാനിസ്ഥാനില്‍ വച്ച് താലിബാന്‍ കൊലപ്പെടുത്തിയ ഇന്ത്യന്‍ എഞ്ചിനീയര്‍ സൂര്യനാരായണയുടെ ഭാര്യയെന്ന് അവകാശപ്പെട്ട് മറ്റൊരു സ്ത്രീ മുന്നോട്ടുവന്നു. സൂര്യയുടെ കുടുംബം തന്നെയും എട്ടു മാസം പ്രായമായ മകളെയും സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

സൂര്യനാരായണയുടെ സെക്കന്തരാബാദിലെ കിഴക്കന്‍ അനന്ത്ബാഗിലെ വീട്ടില്‍ ശവസംസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് ഭാര്യയെന്ന് അവകാശപ്പെട്ട് മറ്റൊരു സ്ത്രീ നാടകീയമായി മുന്നോട്ടുവന്നത്. ഇതറിഞ്ഞ് സൂര്യയുടെ ഭാര്യ മഞ്ജുള ഫെനോയില്‍ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

സൂര്യയുടെ ഭാര്യയെന്ന് അവകാശപെട്ട ഗോകുല സ്വപ്ന റെഡ്ഢി സൂര്യയുടെ വീടിനു മുന്നില്‍ തിങ്കളാഴ്ച വൈകീട്ട് കുത്തിയിരിപ്പ് നടത്തി. 2002 ആഗസ്ത് 31ന് തന്നെ സൂര്യനാരായണ വാറങ്കലിലെ രാമപ്പ ക്ഷേത്രത്തില്‍ വച്ച് വിവാഹം ചെയ്തിരുന്നുവെന്നാണ് ഇവരുടെ അവകാശവാദം.

തന്റെ അവകാശവാദം തെളിയിക്കാന്‍ ഇവര്‍ ചില ഫോട്ടോഗ്രാഫുകള്‍ തെളിവുകളായി മുന്നോട്ടുവയ്ക്കുന്നുണ്ട്. ജാതി മാറി വിവാഹം ചെയ്തതിന് തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയെന്നും ഇവര്‍ പറയുന്നു. സൈബര്‍ബാദ് ഡെപ്യൂട്ടി കമ്മിഷണറെ കണ്ട് സൂര്യയുടെ സംസ്കാര ചടങ്ങുകള്‍ കാണാന്‍ തന്നെ അനുവദിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. തന്റെ മകളുടെ പിതൃത്വം തെളിയിക്കുന്നതിന് ഡിഎന്‍എ ടെസ്റ് നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കാന്‍ ഡിസിപി സ്വപ്നക്ക് നിര്‍ദേശം നല്‍കി.

വാറങ്കലില്‍ ടാറ്റ ടെലിസര്‍വീസില്‍ ജോലി ചെയ്യുമ്പോള്‍ താനുമായി സൂര്യ പ്രണയത്തിലകപ്പെട്ടുമെന്നും തന്നെ വിവാഹം ചെയ്യുമ്പോള്‍ സൂര്യയുടെ ആദ്യ വിവാഹത്തെ പറ്റി തനിക്ക് അറിയാമായിരുന്നുവെന്നും സ്വപ്ന പറയുന്നു.

സൂര്യ ജോലി ചെയ്തിരുന്ന കമ്പനി ഭാര്യ മഞ്ജുളക്ക് ജോലിയും 20 ലക്ഷം രൂപയും നല്‍കാമെന്നും മുഖ്യമന്ത്രി അഞ്ച് ലക്ഷം രൂപയും വാഗ്ദാനം ചെയ്തിട്ടുണ്ട്. സഹായധനം തനിക്കും കുടുംബത്തിനും കൂടി അവകാശപ്പെട്ടതാണെന്നാണ് സ്വപ്നയുടെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+