സൂര്യനാരായണയുടെ മൃതദേഹം സംസ്കരിച്ചു
ഹൈദരാബാദ്: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയ ഇന്ത്യന്‍ എഞ്ചിനീയര്‍ സൂര്യനാരായണയുടെ മൃതദേഹം ഹൈദരാബാദില്‍ സംസ്കരിച്ചു. പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെ ചൊവാഴ്ച്ച രാവിലെ ഹൈദാബാദിലെ മല്‍കാജ്ഗിരിയിലാണ് സംസ്കാരം നടന്നത്. സൂര്യനാരാണയുടെ ആറു വയസ് പ്രായമുള്ള മകന്‍ സത്ജയ തേജാണ് ചിതക്ക് തീകൊളുത്തിയത്.
തിങ്കളാഴ്ച വൈകീട്ടാണ് മൃതദേഹം ഹൈദരാബാദിലേക്ക് കൊണ്ടു വന്നത്. കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സൂര്യനാരായണയുടെ വിധവ മഞ്ജുള ആശുപത്രിയില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications