താനെയില്‍ ബസ് നദിയിലേക്കു മറിഞ്ഞ് 24പേര്‍ മരിച്ചു
മുംബൈ: മുംബൈ-അഹമ്മദാബാദ് ദേശീയ പാതയില്‍ താനക്കടുത്ത് ഗോഡ്ബന്ദറില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 24പേര്‍ മരിച്ചു. ഇരുപത്തഞ്ചിലേറെ പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.
കാശിമിറയില്‍നിന്ന് താനെയിലേക്കു വരുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച 12.35നാണ് അപകടം നടന്നത്.
80ഓളം ആളുകളുമായി യാത്രതിരിച്ച ബസ്സ് പാലത്തിനുസമീപമെത്തിയപ്പോള്‍ നിയന്ത്രണം വിട്ടു നദിയിലേക്കു മറിയുകയായിരുന്നു. നിരവധി പേര്‍ ഇപ്പോഴും നദിയില്‍ക്കിടക്കുന്ന ബസ്സിനകത്ത് കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങല്‍ പുരോഗമിക്കുന്നുണ്ട്.












Click it and Unblock the Notifications