വൈക്കോ കരുണാനിധിക്ക് വക്കീല്‍ നോട്ടീസയച്ചു
ചെന്നൈ: തിരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ തനിക്കെതിരെ ചില ആരോപണങ്ങള്‍ നടത്തിയതിന് ാ കരുണാനിധി മാപ്പ് പറയണമെന്ന് എംഡിഎംകെ നേതാവ് വൈക്കോ ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് വൈക്കോ കരുണാനിധിക്കും മകനും പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ എം.കെ.സ്റാലിനുമെതിരെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നുകാണിച്ച് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
പ്രചാരണം വഴിയുണ്ടായ മാനനഷ്ടത്തിനു പകരം തനിക്ക് ഒരു കോടി രൂപ നല്‍കണമെന്നുകാണിച്ചാണ് വൈക്കോ വക്കീല്‍ നോട്ടീസയച്ചത്. ഏപ്രല്‍ 30ന് ഈറോഡില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ വൈക്കോ മാനസികരോഗിയാണെന്നാണ് കരുണാനിധി ആരോപിച്ചത്. മാത്രമല്ല അടുത്ത ദിവസം മാധ്യമങ്ങളില്‍ കരുണാനിധിയുടെ ആരോപണം അച്ചടിച്ചു വരുകയും ചെയ്തിരുന്നു.
കരുണാനിധിയുടെ അടിസ്ഥാന രഹിതമായ ആരോപണം മൂലം പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും തന്റെ പ്രതിഛായക്കു മങ്ങലേറ്റുവെന്നാണ് നോട്ടീസില്‍ വൈക്കോ ആരോപിച്ചിരുന്നത്.












Click it and Unblock the Notifications