കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് ബൂത്തുകളില്‍ റീപോളിംഗ് തുടങ്ങി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നാദാപുരം, പെരിന്തല്‍മണ്ണ നിയോജക മണ്ഡലങ്ങളിലെ രണ്ട് ബൂത്തുകളില്‍ മെയ് രണ്ട് ചൊവ്വാഴ്ച റീപോളിംഗ് ആരംഭിച്ചു. രണ്ട് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് രാവിലെ മുതല്‍ കാണപ്പെട്ടത്. രാവിലെ 9.30 വരെ ഈ ബൂത്തുകളില്‍ 12 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.

നാദാപുരത്ത് കക്കംവെള്ളി എല്‍പി സ്കൂളിലെ 144-ാം നമ്പര്‍ ബൂത്തിലും പെരിന്തല്‍മണ്ണയിലെ കീഴാറ്റൂര്‍ പൂന്താനം സ്മാരക എല്‍പി സ്കൂളിലുള്ള 109-ാം നമ്പര്‍ ബൂത്തിലുമാണ് റീപോളിംഗ് നടക്കുന്നത്.

നാദാപുരത്ത് വോട്ടിംഗ് യന്ത്രത്തിലെ ബാലറ്റ് യൂണിറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിനു മുകളില്‍ സ്റിക്കര്‍ പതിച്ചത് മൂലമുണ്ടായ തര്‍ക്കം മൂലം വോട്ടെടുപ്പ് നിര്‍ത്തിവയ്ക്കേണ്ടി വന്നിരുന്നു. പെരിന്തല്‍മണ്ണയിലെ ബൂത്തില്‍ വോട്ടിംഗ്യന്ത്രം തകരാറിലായതു മൂലമാണ് വോട്ടെടുപ്പ് വീണ്ടും നടത്തേണ്ടിവന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X