കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ ആക്രമിച്ചു
കണ്ണൂര്‍: കൂത്തുപറമ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി സജീവ് ജോസഫിനെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു. തിങ്കളാഴ്ച വൈകീട്ട് മൂന്നാം ഘട്ട തിരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ആക്രമണം.
കൂത്തുപറമ്പില്‍ തുറന്ന ജീപ്പില്‍ വോട്ടര്‍മാരെ അഭിവാദ്യം ചെയ്യുന്നതിനിടിയിലാണ് സജീവ് ജോസഫിനെ അമ്പതോളം വരുന്ന സംഘം ആക്രമിച്ചത്. അക്രമികള്‍ വാഹനം നിര്‍ത്തിച്ച് സജീവിനെ വലിച്ചു പുറത്തേക്കിട്ട് മര്‍ദ്ദിക്കുകയായിരുന്നു.
തലയില്‍ പരിക്കുകളോടെ സജീവിനെ തലശേരി ഇന്ദിരാഗാന്ധി സ്മാരക സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാതൊരു പ്രകോപനവുമില്ലാതെ അപ്രതീക്ഷിതമായാണ് ആക്രമണം നടന്നതെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications