മുപ്പത്തിമൂന്നുകാരന്‍ നൂറ്റിനാലുകാരിയെ വിവാഹം ചെയ്തു
മലേഷ്യ: പ്രണയത്തിനും വിവാഹത്തിനും പ്രായം ഒരു തടസമേയല്ല. മലേഷ്യയില്‍ മുപ്പത്തിമൂന്നുകാരനായ യുവാവ് 104 വയസ് പ്രായമുള്ള സ്ത്രീയെ വിവാഹം ചെയ്തപ്പോള്‍ തെളിയിക്കപ്പെട്ടതും ആ യാഥാര്‍ത്ഥ്യമാണ്.
മുഹമ്മദ് നൂര്‍ ചെ മൂസ എന്ന യുവാവാണ് നേരത്തെ 20 തവണ വിവാഹം ചെയ്തിട്ടുള്ള വൃദ്ധയായ വുക്ക് കുന്തുറിനെ തന്റെ ജീവിതപങ്കാളിയാക്കിയത്. മുഹമ്മദിന്റെ ആദ്യത്തെ വിവാഹമാണ് ഇത്.
71 വയസിന്റെ അന്തരം തങ്ങള്‍ക്കിടയിലെ ബന്ധത്തെ ബാധിക്കില്ലെന്നും വിവാഹത്തിനു ശേഷം താന്‍ മനസമാധാനം അനുഭവിക്കുന്നുണ്ടെന്നും തെക്കന്‍ മലേഷ്യയിലെ കുവാല ബേരംഗിലെ വിമുക്തഭടനായ മുഹമ്മദ് നൂര്‍ പറയുന്നു.
പലര്‍ക്കും തങ്ങളുടെ വിവാഹത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. മുത്തശിയുടെ പ്രായമുള്ള സ്ത്രീയെ ജീവിതപങ്കാളിയാക്കിയതിലൂടെ വിവാഹം കൊണ്ട് എന്താണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് പലരും ചോദിക്കുന്നു. പക്ഷേ ഇത് ദൈവത്തിന്റെ തീരുമാനമാണ്. വുക്കിന്റെ ഏകാന്തജീവിതം കണ്ട് തനിക്ക് ആദ്യം സഹാനുഭൂതി തോന്നുകയിരുന്നുവെന്നും പിന്നീട് ഇത് പ്രണയമായി മാറിയെന്നും മുഹമ്മദ് പറയുന്നു.












Click it and Unblock the Notifications