കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
യുപിയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 21 പേര് മരിച്ചു
രാംപൂര്‍(യു പി) : ഉത്തര്‍പ്രദേശിലെ രാംപൂരിനടുത്ത് ബസ് നദിയിലേക്കു മറിഞ്ഞ് 21പേര് മരിച്ചു. 26 പേര്‍ക്ക് പരിക്കേറ്റു.
ബുധനാഴ്ച രാവിലെ നൈനിറ്റാളില്നിന്നു ദില്ലിയിലേക്കു പോവുകയായിരുന്ന ഉത്തരാഞ്ചല്‍ റോഡ്വെയ്സിന്റെ ബസ്സാണ് വരണ്ടുകിടക്കുന്ന കോസി നദിയിലേക്കു മറിഞ്ഞത്.
പാലത്തിനുമുകളിലെത്തിയപ്പോള് നിയന്ത്രണം വിട്ട ബസ് കൈവരികള്‍ തകര്‍ത്ത് വെള്ളമില്ലാത്ത നദിയിലേക്കു വീഴുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് ഡി.സി മിശ്രി പറഞ്ഞു.
Story first published: Wednesday, May 3, 2006, 5:30 [IST]