വഡോദര സംഘര്‍ഷം: ഒരാളെ തീവച്ചു കൊന്നു
വഡോദര: ദര്‍ഗ പൊളിക്കുന്നതിനെ ചൊല്ലി വഡോദരയിലുണ്ടായ സംഘര്‍ഷം തുടരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രി അക്രമാസക്തരനായ ജനക്കൂട്ടം ഒരു കാറിന് തീവച്ച് കാര്‍ യാത്രക്കാരനെ ജീവനോടെ ചുട്ടുകൊന്നു. ഇതോടെ വഡോദര സംഘര്‍ഷത്തില്‍ മരണം ആറായി.
കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ അര്‍ജുവ റോഡിലാണ് ട്രാന്‍സ്പോര്‍ട്ട് കരാരുകാരനായ മുഹമ്മദ് റഫീഖ് വോറ എന്നയാളെ കാറില്‍ ചുട്ടുകൊന്നത്. കാര്‍ വളഞ്ഞ ജനക്കൂട്ടം വാഹനത്തിന് തീവയ്ക്കുകയായിരുന്നു.
അക്രസംഭവങ്ങളുമായി ബന്ധപ്പെട്ട് നാല്പതോളം പേരെ അറസ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications