പശ്ചിമ ബംഗാളില്‍ നാലാം ഘട്ട വോട്ടെടുപ്പ് തുടങ്ങി
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭയിലേക്കുള്ള നാലം ഘട്ട വോട്ടെടുപ്പ് തുടങ്ങി. മൂന്ന് ജില്ലകളിലെ 57 മണ്ഡലങ്ങളിലാണ് നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.
മുര്‍ഷിബാദ്, ബര്‍ദന്‍, ബിര്‍ഭം ജില്ലകളിലാമ് വോട്ടെടുപ്പ്. മുന്‍ഘട്ടങ്ങളിലേതു പോലെ നാലാം ഘട്ട വോട്ടെടുപ്പിനും കനത്ത സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. പോളിംഗ് ബൂത്തുകളില്‍ 453 കമ്പനി കേന്ദ്ര പാരാമിലിട്ടറി സേനയെ വിന്യസിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
ജാര്‍ഖണ്ഡ്, ബംഗ്ലാദേശ് എന്നിവയോട് ചേര്‍ന്നുള്ള ബംഗാളിലെ അതിര്‍ത്തികളില്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications